കൊച്ചി: മലയാള സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സജി നന്ത്യാട്ട് രാജിവച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് സജി നന്ത്യാട്ടിന്റെ രാജി.
ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സജിയുടെ അംഗത്വം തന്നെ ഇന്ന് ചേര്‍ന്ന ചേംബര്‍ എക്സിക്യൂട്ടീവ് റദ്ദാക്കിയിരുന്നെന്ന് ചേംബര്‍ നേതൃത്വം അറിയിച്ചു. അംഗത്വം നഷ്ടമായതോടെയാണ് സജി രാജിവച്ചത് എന്നും ചേംബര്‍ വിശദീകരിച്ചു.