'തർക്കങ്ങളില്ല, പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാൽ': സജി ചെറിയാൻ | Prem Kumar

'തർക്കങ്ങളില്ല, പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാൽ': സജി ചെറിയാൻ | Prem Kumar

പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Published on

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷൻ സ്ഥാനത്തുനിന്ന് പ്രേംകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണ് എന്നും ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളുടെ പുറത്തല്ല മാറ്റം എന്നും മന്ത്രി വ്യക്തമാക്കി.(Saji Cherian says Prem Kumar was changed from the position because his term has expired)

കാലാവധി കഴിഞ്ഞതിനാലാണ് പ്രേംകുമാറിനെ മാറ്റിയത് എന്നും, പ്രേംകുമാറിനെ മാറ്റുന്ന വിവരം അക്കാദമി അറിയിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത് എന്നും പറഞ്ഞ അദ്ദേഹം, അറിയിക്കാൻ അക്കാദമിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും കൂട്ടിച്ചേർത്തു.

പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Times Kerala
timeskerala.com