Entertainment
"റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ്" സൈജു കുറുപ്പ് ചിത്രം മെയ് 16 ന് തിയറ്ററുകളിൽ | Returned and Directed by God
ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഫെബി ജോർജ് സംവിധാനം നിർവഹിച്ച് നെട്ടൂരാൻ ഫിലിംസ്-ടി ജെ പ്രൊഡക്ഷൻസ് ബാനറുകളില്‍ പുറത്തിറങ്ങുന്ന "റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ്" മെയ് 16 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും(Returned and Directed by God). ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിന്റെ നിർമ്മാണം സനൂബ് കെ യൂസഫും തോമസ് ജോസും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സൈജുവിന് പുറമെ സണ്ണി വെയ്നും അപർണ ദാസും മുൻ നിര കഥാപാത്രമായി എത്തുന്നുണ്ട്. നീന കുറുപ്പ്, ശ്രീലക്ഷ്മി സന്തോഷ്, അഭിഷേക് രവീന്ദ്രൻ, ചെമ്പിൽ അശോകൻ, വൈശാഖ് വിജയൻ, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

