'ഏത് അറുബോറന്റെ ലൈഫിലും ഒരു ദിവസമുണ്ടാകും' എന്ന ഓർമ്മപ്പെടുത്തലുമായി 'സാഹസം' ഒഫീഷ്യൽ ടീസർ | Sahasam

യുവത്വത്തിന്റെ തിമിർപ്പും, ദുരൂഹതകളും കോർത്തിണക്കിയ ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം
Sahasam
Published on

'ഏത് അറുബോറന്റെ ലൈഫിനും ഒരു ദിവസമുണ്ടാകും വളരെ സാഹസികവും സിനിമാറ്റിക്കുമായ ഒരു ദിവസം.' ഈ ഓർമ്മപ്പെടുത്തലുമായി 'സാഹസം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം. യുവത്വത്തിന്റെ തിമിർപ്പും, ദുരൂഹതകളും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണെന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

ഓണക്കാല വിരുന്നായി എത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആന്റെണി, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, ശബരീഷ് വർമ്മ, റാംസാൻ മുഹമ്മദ്, ഗൗരി കൃഷ്ണ, ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ, ആൻ സലിം എന്നിവരും പ്രധാന അഭിനേതാക്കളാണ്. ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജുവർഗീസും അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ, മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്‌സ് പ്രഭു. ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, എക്‌സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്‌ക്കരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - ജിതേഷ് അഞ്ചുമന, ആന്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, സെൻട്രൽ പിക്‌ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com