ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററുകളിലും കാഴ്ചക്കാരുടെ മനസിലും മുന്നേറുകയാണ്. ഐ.ടി. പശ്ചാത്തലത്തിലൂടെ, ഹ്യൂമർ, ആക്ഷൻ, ജോണറിൽ അഡ്വഞ്ചർ ത്രില്ലറിലുള്ള ഒരു സിനിമയാണ് ഇത്. ഓഗസ്റ്റ് എട്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സാഹസം. 'ട്വന്റി വൺ ഗ്രാംസ്, 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.
സംഗീതത്തിന് വളരെ പ്രാധാന്യം നൽകി കൊണ്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക് ആണ് നിർവഹിക്കുന്നത്. ബാബു ആൻ്റണി, ബൈജു സന്തോഷ്, നരേൻ, റംസാൻ, ഗൗരി കിഷൻ , ജീവ ജോസഫ് ശബരീഷ്, മേജർ രവി, ടെസ്സ ജോസഫ് , ഹരി ശിവറാം, വർഷ രമേശ്, സജിൻ ചെറുകയിൽ, ബഗത് ഇമ്മാനുവൽ, കാർത്തിക് ,ആൻ സലിം , ജയശ്രീ ശിവദാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.