ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ജൂലൈ 12 വൈകീട്ട് 5ന് സിനിമാ പ്രേമികൾക്ക് മുന്നിലെത്തും. ഐ.ടി. പശ്ചാത്തലത്തിലൂടെ, ഹ്യൂമർ, ആക്ഷൻ, ജോണറിൽ അഡ്വഞ്ചർ ത്രില്ലർ സിനിമ ഒരുക്കുകയാണ് ഈ ചിത്രത്തിലൂടെ. 'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സാഹസം. അനൂപ് മേനോനെ നായകനാക്കി ബിബിൻ കൃഷ്ണ ഒരുക്കിയ “ട്വന്റി വൺ ഗ്രാംസ്” 2022 ലാണ് പുറത്തു വന്നത്. ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരുന്നത്. 'ട്വന്റി വൺ ഗ്രാംസ്, 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.
സംഗീതത്തിന് വളരെ പ്രാധാന്യം നൽകി കൊണ്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക് ആണ് നിർവഹിക്കുന്നത്. ബാബു ആൻ്റണി, ബൈജു സന്തോഷ്, നരേൻ, റംസാൻ, ഗൗരി കിഷൻ , ജീവ ജോസഫ് ശബരീഷ്, മേജർ രവി, ടെസ്സ ജോസഫ് , ഹരി ശിവറാം, വർഷ രമേശ്, സജിൻ ചെറുകയിൽ, ബഗത് ഇമ്മാനുവൽ, കാർത്തിക് ,ആൻ സലിം , ജയശ്രീ ശിവദാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് - കിരൺ ദാസ്. കലാസംവിധാനം- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന. കോസ്സ്റ്റ്യം ഡിസൈൻ അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം- ഷൈൻ ചെട്ടികുളങ്ങര,രോഹിത് ഡിസൈൻ - യെല്ലോ ടൂത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഫൈനൽ മിക്സ് - വിഷ്ണു പി.സി. ആക്ഷൻ- ഫീനിക്സ് പ്രഭു, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- ജിതേഷ് അഞ്ചുമന, ആൻ്റണി കുട്ടമ്പുഴ. പി.ആർ.ഒ- വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.