പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം; 'കാന്താര ചാപ്റ്റർ 1' ക്യാരക്റ്റർ പോസ്റ്റർ പുറത്ത് | Kanthara Chapter 1

കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിൽ ചിത്രം ഒക്ടോബർ 2 ന് റിലീസിനെത്തും
Rugmini Vasanth
Published on

പ്രേക്ഷകർക്ക് ആവേശം പകർന്ന് 'കാന്താര ചാപ്റ്റർ 1' ചിത്രത്തിലെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ഇന്ന് ഹോംബലെ ഫിലിംസ് പുറത്തുവിട്ടു. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്‍റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു.

സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബജറ്റിൽ ബിഗ് സ്‌ക്രീനുകളിൽ എത്തിയ കാന്താര മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ചിത്രത്തിന്‍റെ ഹിന്ദി, തെലുഗ്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ പുറത്തിറങ്ങുകയും ബോക്സോഫീസ് നിറഞ്ഞോടുകയും ചെയ്തിരുന്നു. ഇതുകൊണ്ടു തന്നെ രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാന്താര ചാപ്റ്റർ 1-നെ കാത്തിരിക്കുന്നത്.

മൂന്ന് വർഷമാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി വേണ്ടിവന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുന്നത്. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1, ഒക്ടോബർ 2 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിൽ ചിത്രം ഒരുമിച്ച് പ്രദർശനത്തിനെത്തും.

Related Stories

No stories found.
Times Kerala
timeskerala.com