
ഹോട്ടലിൽ റൂം സർവീസിന് റോബോട്ടിനെ കണ്ടതിന്റെ അദ്ഭുതം പങ്കുവച്ച് ഗായിക റിമി ടോമി. ആദ്യമായാണ് ഭക്ഷണം കൊണ്ടുതരാൻ ഒരു റോബോട്ടിനെ കാണുന്നതെന്ന് റിമി പറഞ്ഞു. ഇത് ഉടനെ നാട്ടിൽ എത്തുമെന്ന പ്രതീക്ഷയും റിമി ടോമി പങ്കുവച്ചിട്ടുണ്ട്.
"ക്രൈസ്റ്റ്ചർച്ചിൽ റൂം സർവീസിന് റോബോട്ടിനെ കണ്ടപ്പോൾ അദ്ഭുതം തോന്നി. ഭക്ഷണം കൊണ്ട് ഒരു യന്ത്രം വരികയും ലിഫ്റ്റിൽ കയറി തിരിച്ച് പോവുകയും ചെയ്തു. ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നത്. അധികം വൈകാതെ നമ്മുടെ നാട്ടിലും വരുമായിരിക്കും." - എന്ന കുറിപ്പോടെയാണ് റിമി ടോമി വിഡിയോ പങ്കുവച്ചത്.
പുതിയ ടെക്നോളജി കേരളത്തിൽ വന്നാൽ ആളുകളുടെ ജോലി പോകും എന്ന ആശങ്കയാണ് പലരും വീഡിയോക്ക് കമന്റ് ചെയ്തിട്ടുള്ളത്. . ‘കേരളത്തിൽ വന്നാലും 5 സ്റ്റാർ ഹോട്ടലിലൊക്കെയല്ലെ വരൂ’ എന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.