
ആഗോളതലത്തില്‍ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കി ഋഷഭ് ഷെട്ടിയുടെ കാന്താരാ ചാപ്റ്റര്‍ 1 കുതിക്കുന്നു. റിലീസ് ചെയ്ത നാള്‍ മുതല്‍ വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് രണ്ടാഴ്ച പിന്നിട്ടിട്ടും ബോക്‌സ് ഓഫീസില്‍ തൂത്തുവാരുകയാണ് ഋഷഭും കൂട്ടരും.
ആഗോളതലത്തില്‍ ഇതുവരെ 717.5 കോടി രൂപ എന്ന റെക്കോഡാണ് കാന്താര സ്വന്തമാക്കിയത്. എക്കാലത്തെയും റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയ 20 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ കാന്താര.
ദസറ റിലീസായാണ് കാന്താര പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ടാഴ്ച കൊണ്ട് 717.5 കോടി രൂപയാണ് ഇതുവരെ ഗ്രോസ് ബോക്‌സ് ഓഫീസ് നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബാല പ്രൊഡക്ഷന്‍സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
"കാന്താരാ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റ് വീശുകയാണ്. കാന്താര ചാപ്റ്റര്‍ 1 രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോളതലത്തില്‍ 717.5 കോടി മറികടന്നു. നിങ്ങളുടെ അടുത്ത തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കാന്താര കണ്ട് ദീപാവലി ആഘോഷിക്കൂ.." - എന്നാണ് ഹോംബാലെ കുറിച്ചത്.
ഇന്ത്യയില്‍ നിന്ന് മാത്രം 15 ദിവസം കൊണ്ട് ചിത്രം നേടിയത് 579.5 കോടിയാണ്. ഓവര്‍ സീസില്‍ നിന്ന് 101.5 കോടിയും സ്വന്തമാക്കി.