'ഇനിയും അതിജീവിതകളുണ്ട്, പുറത്തുവരണം, പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ': രാഹുലിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ് | Rahul Mamkootathil

രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Rini Ann George reacts to Rahul Mamkootathil's arrest on sexual assault case
Updated on

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ നടപടിയെ സ്വാഗതം ചെയ്ത് റിനി ആൻ ജോർജ്. ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്നും കൂടുതൽ അതിജീവിതകൾ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്നും അവർ ആഹ്വാനം ചെയ്തു.(Rini Ann George reacts to Rahul Mamkootathil's arrest on sexual assault case)

കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞിട്ടും നീതിക്കായി മുന്നോട്ട് വന്ന പെൺകുട്ടിയെ റിനി അഭിനന്ദിച്ചു. "ഒന്നോ രണ്ടോ മൂന്നോ പേരല്ല, ഇനിയും അതിജീവിതകളുണ്ട്. അവർ ഇനിയും മറഞ്ഞിരിക്കരുത്, സ്വന്തം നീതിക്കായി മുന്നോട്ട് വരണം" എന്ന് അവർ പറഞ്ഞു.

ജനങ്ങൾ വിശ്വസിക്കുന്നവർ അധികാരത്തിലിരുന്ന് ഇത്തരത്തിലുള്ള ക്രൂരതകൾ ചെയ്യുന്നത് പ്രബുദ്ധ സമൂഹം ഗൗരവമായി ചിന്തിക്കണമെന്നും ഇങ്ങനെയുള്ളവർ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരല്ലെന്നും റിനി കൂട്ടിച്ചേർത്തു.

ലോക്കൽ പോലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിന്റെ അറസ്റ്റ് ഉറപ്പാക്കിയത്. എസ്.പി. ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം അർദ്ധരാത്രി 12:30-ഓടെ പാലക്കാട്ടെ ഹോട്ടലിൽ എത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പോലീസ് ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ഹാജരാക്കിയ രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാകും മാറ്റുക.

Related Stories

No stories found.
Times Kerala
timeskerala.com