ഗായിക റിമി ടോമി പങ്കുവച്ച എഐ ചിത്രം ഏറ്റെടുത്ത് ആരാധകർ. ‘സൂപ്പർഹീറോ’ ലുക്കിലുള്ള എഐ ചിത്രമാണ് ഗായിക തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രമാണ് ചിത്രത്തിൽ റിമി ധരിച്ചിരിക്കുന്നത്. കയ്യിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡുമുണ്ട്.
‘സ്പൈഡർ വുമണി’ന്റെ കയ്യിൽ എന്തിനാ ഷീൽഡ് എന്നാണ് ആരാധകർ ചോദിക്കുന്നത്. റിമിക്ക് ഈ ലുക്ക് ചേരുന്നുണ്ടെന്നാണ് പൊതുവെ ആരാധകർ അഭിപ്രായപ്പെടുന്നത്. ‘പൊളിച്ചു’, ‘സൂപ്പർ’, ‘ഹോളിവുഡ് നടിയെ പോലെയുണ്ട്’, ‘ചില്ലറ ആഗ്രഹം ഒന്നുമല്ലല്ലോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
തന്റെ മുന്നിലിരിക്കുന്ന പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് പാട്ട് പാടുന്ന റിമി ടോമിക്ക് ആരാധകരേറെയാണ്. പലപ്പോഴും ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്നാണ് റിമി പാടാറുള്ളത്. അങ്ങനെ സംഗീത ലോകത്ത് നിറഞ്ഞ് നിൽക്കുന്ന റിമിയുടെ മറ്റ് വിഡിയോകളും ഫോട്ടോകളും വലിയ ജനശ്രദ്ധ നേടാറുണ്ട്.