സമരം ചെയ്യുന്ന ആശാവർക്കേഴ്സിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പമെന്ന് റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ എഴുതി. നാളെ നടക്കുന്ന വനിതാ സംഗമത്തിൻ്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് നിലപാട് അറിയിച്ചത്.