‘റൈഫിൾ ക്ലബ്ബ്’ ഒ.ടി.ടിയിൽ എത്തുന്നു | Rifle Club
തീപാറും ആക്ഷനുമായി തിയേറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമാണ് റൈഫിൾ ക്ലബ്ബ്(Rifle Club). 2024 ഡിസംബർ 19 നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
ആഷിഖ് അബു സംവിധാനം ചെയ്ത്, വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയ രാഘവൻ, അനുരാഗ് കശ്യപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ എത്താൻ ഒരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
നെറ്റ്ഫ്ലിക്സിനാണ് റൈഫിൾ ക്ലബ്ബിന്റെ സ്ട്രീമിംഗ് അവകാശം നൽകിയിരിക്കുന്നത്. ചിത്രം ജനുവരി 16 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. തിയേറ്ററിൽ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകർക്ക് ഒരു തവണ കൂടി സിനിമ കാണാനും കാണാത്തവർക്ക് യഥേഷ്ടം വീട്ടിലിരുന്ന് സമയാനുസരണം പോലെ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. തിയേറ്ററിൽ റിലീസ് ചെയ്ത് 25 ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫിൽ ക്ലബ്ബ് ഒ.ടി.ടിയിൽ എത്തുന്നത്.