'പുതിയ ദിശ നൽകും': ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി ചുമതലയേറ്റു | Chalachitra Academy

പുതിയ ഭരണസമിതി നിലവിൽ വന്ന ചടങ്ങിൽ പ്രേംകുമാർ പങ്കെടുത്തില്ല
'പുതിയ ദിശ നൽകും': ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി ചുമതലയേറ്റു | Chalachitra Academy
Published on

തിരുവനന്തപുരം: ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റു. ഗുരുതുല്യന്മാരായിട്ടുള്ളവർ ഇരുന്ന കസേരയിൽ ഇരിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു.(Resul Pookutty takes charge as the chairman of the Kerala State Chalachitra Academy)

"ഭരണം എന്നതിനെ അധികാരമായി (പവർ) കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് അക്കാദമിക്ക് പുതിയ ദിശ നൽകണമെന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമിയാണ്," റസൂൽ പൂക്കുട്ടി പറഞ്ഞു.

വൈസ് ചെയർപേഴ്സണായി കുക്കു പരമേശ്വരനും ചുമതലയേറ്റു. സംവിധായകൻ രഞ്ജിത്ത് രാജി വെച്ച ഒഴിവിലേക്കാണ് റസൂൽ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്. അന്ന് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിനായിരുന്നു ചെയർമാൻ്റെ താൽക്കാലിക ചുമതല. പുതിയ ഭരണസമിതി നിലവിൽ വന്ന ചടങ്ങിൽ പ്രേംകുമാർ പങ്കെടുത്തില്ല.

പുതിയ ചെയർമാനെയും ഭരണസമിതിയെയും കാത്തിരിക്കുന്നത് തിരക്കേറിയ മാസങ്ങളാണ്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ച നടക്കും, നാളെ നടക്കേണ്ടിയിരുന്ന പ്രഖ്യാപനം, സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതിനാലും പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നതിനാലും തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ജൂറി ചെയർമാനായ പ്രകാശ് രാജിന് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതുണ്ട്. രാജ്യാന്തര ചലച്ചിത്ര മേള ഡിസംബറിൽ വരാനിരിക്കുന്നു. 2024-ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com