കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ താരസംഘടനയായ അമ്മ (AMMA) പ്രതികരണം അറിയിച്ചു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും, സംഘടന കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് 'അമ്മ' അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് താരസംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.(Respecting the court, AMMA's response on Actress assault case)
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടൻ ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ദിലീപിനെ തിരിച്ചെടുക്കാൻ സംഘടന തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഈ വിവാദങ്ങളെ തുടർന്ന് താൻ താരസംഘടനയിലേക്ക് ഇല്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.
ദിലീപ് കേസിൽ എട്ടാം പ്രതിയായിരുന്നു. കേസിലെ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. കുറ്റക്കാരായി കണ്ടെത്തിയവർക്കുള്ള ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും.