
ബെംഗളൂരു: രേണുകസ്വാമി വധക്കേസിലെ പ്രധാന പ്രതികളിലൊരാളായ കന്നഡ നടി പവിത്ര ഗൗഡയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.(Renukaswamy murder case)
കൊലപാതകക്കേസിലെ എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഒരു സംഘം ഗൗഡയുടെ വീട്ടിലെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അവരെ കസ്റ്റഡിയിലെടുത്തു.
കന്നഡ നടൻ ദർശനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, വ്യാഴാഴ്ച കർണാടക-തമിഴ്നാട് അതിർത്തിയിൽ പുനജന്നൂർ ചെക്ക് പോസ്റ്റിൽ തന്റെ വാഹനത്തിൽ അദ്ദേഹത്തെ കണ്ടതായി റിപ്പോർട്ടുണ്ട്.