
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിൽ നിന്ന് പുറത്ത് വന്ന രേണു സുധി വലിയ തിരക്കുകളിലാണ് ഇപ്പോൾ. വ്യക്തിപരമായ പല കാര്യങ്ങളുടേയും പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം രേണു സുധി നേരിട്ടിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷം പ്രതീക്ഷിച്ചത് പോലുളള പ്രകടനം കാഴ്ച വെയ്ക്കാന്‍ രേണു സുധിക്ക് സാധിച്ചില്ല. വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുകയോ ഗെയിമുകളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. പലപ്പോഴും ബിഗ് ബോസ് ഹൗസില്‍ രേണു സുധി ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടി വന്നിട്ടുണ്ട്. അതിനിടെ പല തവണ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വീട്ടിലേക്ക് പോകണമെന്നും രേണു സുധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് രേണുവിനെ ബിഗ് ബോസ് വീട്ടിലേക്ക് അയച്ചത്.
അതേസമയം, ഹൗസിലുളള മറ്റ് മത്സരാർത്ഥികളെക്കാളും വോട്ടും പിന്തുണയും രേണു സുധിക്ക് ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്തായാലും പുറത്ത് വന്നശേഷം ആല്‍ബം ഷൂട്ടുകളുമായി രേണു സുധി തിരക്കിലാണ്. ബിഗ് ബോസിന് ശേഷം ആദ്യത്തെ ആല്‍ബം ഷൂട്ടിന് രേണു എത്തിയത് ദാവണി ഉടുത്തും കൊല്ലം സുധിയുടെ റെയ്ബാന്‍ കണ്ണട ധരിച്ചുമാണ്. സുധി വിദേശത്ത് പോയി വരുമ്പോള്‍ വാങ്ങിയതാണെന്നും തനിക്ക് തന്നതാണെന്നും രേണു പറയുന്നു. അതിനിടെ, ഇപ്പോൾ രേണു ദുബായിലേക്ക് പറക്കാനുളള ഒരുക്കത്തിലാണ്. രേണു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"ബിഗ് ബോസില്‍ പിന്തുണച്ച പ്രേക്ഷകര്‍ക്ക് ഒരുപാട് നന്ദിയും സ്‌നേഹവും. ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞു ഞങ്ങളൊക്കെ വോട്ട് ചെയ്തു എന്ന്. എനിക്കെന്റെ ആരോഗ്യം ഓകെ അല്ലായിരുന്നു. 25ാം തിയ്യതി ദുബായ്‌ലേക്ക് പോവുകയാണ്. 15 ദിവസം അവിടെയുണ്ടാകും. തന്നെ ഇഷ്ടപ്പെടുന്ന പ്രവാസികള്‍ക്കൊക്കെ അവിടെ വന്ന് കാണാം. പാപിലോണ്‍ എന്ന റെസ്‌റ്റോറന്റിന്റെ പരിപാടിക്കായിട്ടാണ് പോകുന്നത്. ദെയ്‌റ എന്ന സ്ഥലത്താണത്. ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് ആണിത്. ഇനിയും ഉണ്ടാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴും വിമാനത്തില്‍ കയറാന്‍ പേടിയാണ്. ലാന്‍ഡ് ചെയ്യുമ്പോഴാണ് പേടി.
ബിഗ് ബോസിലേക്ക് ലാലേട്ടന്റെ കൈ പിടിച്ച് കയറി, ലാലേട്ടന്റെ കൈപിടിച്ച് തന്നെ ഇറങ്ങി. അദ്ദേഹത്തെ പോലൊരു ലെജന്‍ഡ് നമ്മുടെ പേര് ചൊല്ലി വിളിക്കുക എന്നതൊക്കെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. വിവാദമായ വോട്ട് ചോദിക്കല്‍ വീഡിയോ കസിന്‍ പറഞ്ഞിട്ട് ചെയ്തതായിരുന്നു. പോകുന്ന അന്നായിരുന്നു വീഡിയോ ചെയ്തത്. ഇപ്പോഴും ബിഗ് ബോസ് വൈബിലാണ്. അത് മാറാന്‍ കുറച്ച് ദിവസം എടുക്കും. ഫേക്ക് ആയി കുറേ ദിവസം നില്‍ക്കാന്‍ തനിക്ക് പറ്റില്ല. ബിഗ് ബോസില്‍ നിന്നിറങ്ങിയ ഉടനെ ദുബായില്‍ പരിപാടി കിട്ടിയത് ഭാഗ്യമാണ്. നേരത്തെ മസ്‌കറ്റില്‍ വന്ന രണ്ട് പരിപാടികള്‍ മുടങ്ങിപ്പോയിരുന്നു. ദുബായിലേക്കുളള വിമാന ടിക്കറ്റും വിസയും എത്തിയിട്ടുണ്ട്. ബിഗ് ബോസിന് ശേഷം കുറേ നെഗറ്റീവുകളൊക്കെ പോസിറ്റീവ് ആയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് തന്നെ കുറേ പേര്‍ വന്ന് സംസാരിച്ചു. എന്തിനാണ് മോള്‍ ഇറങ്ങിയത് ഞങ്ങളൊക്കെ സപ്പോര്‍ട്ട് തന്നിട്ടുണ്ടായിരുന്നുവെന്ന് കുറേ അമ്മമാരൊക്കെ വന്ന് പറഞ്ഞു." - രേണു സുധി പറഞ്ഞു.