സുധിച്ചേട്ടൻ്റെ ‘പെങ്ങളൂട്ടി’; അനുമോൾ ബിഗ് ബോസ് വിജയിച്ചതിൽ സന്തോഷമെന്ന് രേണു സുധി | Bigg Boss
അനുമോൾ ബിഗ് ബോസ് വിജയിയായതിൽ സന്തോഷമുണ്ടെന്ന് രേണു സുധി. അനുമോളെ സുധിച്ചേട്ടൻ 'പെങ്ങളൂട്ടി' എന്നാണ് വിളിച്ചിരുന്നത്. അനീഷ് വളരെ നല്ല ഒരു മനുഷ്യനാണ്. അത് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും രേണു സുധി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം.
“അനുമോൾ വിജയിച്ചതിൽ വിഷമമൊന്നും തോന്നിയില്ല. അനീഷിനെ എനിക്ക് പേഴ്സണലി ഭയങ്കര ഇഷ്ടമാണ്. ഞാൻ പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. എനിക്ക് അവനെ ഇഷ്ടമാണ്. ഇഷ്ടത്തിന് പല അർത്ഥങ്ങളുണ്ട്. എനിക്ക് നല്ല രീതിയിലുള്ള ഇഷ്ടമാണ്. ഫിനാലെ കഴിഞ്ഞിട്ട് ഞാൻ അവനോട് അത് നേരിട്ട് പറഞ്ഞതാണ്. നല്ല ഒരു വ്യക്തിയാണ്.”- രേണു സുധി പറഞ്ഞു.
“സങ്കടമൊന്നും തോന്നിയില്ല. അനുമോൾ സുധിച്ചേട്ടൻ്റെ പെങ്ങളല്ലേ. പെങ്ങളൂട്ടിയെന്നാണ് സുധിച്ചേട്ടൻ വിളിച്ചുകൊണ്ടിരുന്നത്. ആ കുട്ടിയ്ക്ക് കിട്ടിയതിൽ നമ്മളെന്തിന് സങ്കടപ്പെടണം. സന്തോഷം മാത്രം. അനുമോൾ വിജയിച്ചപ്പോൾ ഞാൻ കയ്യടിച്ചിരുന്നു. അവർക്ക് കിട്ടിയല്ലോ. നമ്മൾ വാക്കൗട്ടായി വന്നു. ജനങ്ങളല്ലേ തിരഞ്ഞെടുത്തത്. ഞാൻ കയ്യടിച്ചു.”- രേണു തുടർന്നു.
അനുമോൾ ആണ് ഇത്തവണ ബിഗ് ബോസ് ജേതാവായത്. കോമണറായി വന്ന അനീഷ് റണ്ണർ അപ്പായി. ഷാനവാസ്, നെവിൻ, അക്ബർ എന്നിവരും അവസാന അഞ്ച് പേരിൽ ഉൾപ്പെട്ടു. ആദിലയും നൂറയും അവസാന ആഴ്ച മിഡ്‌വീക്ക് എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു.

