
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പോയി ഒരുപാട് ആളുകളുടെ സ്നേഹം നേടിക്കൊണ്ടാണ് രേണു സുധി ബിബി ഹൗസ് വിട്ടത്. ബിഗ് ബോസിൽ നിന്നിറങ്ങിയ രേണു തന്റെ ആദ്യത്തെ വിദേശയാത്രയും നടത്തി. ഒരു റെസ്റ്റോറന്റ് പ്രമോഷന് വേണ്ടി രേണു സുധി ഇപ്പോൾ ദുബായിലാണ് ഉളളത്.
പാപ്പിലോൺ എന്ന റെസ്റ്റോറന്റിൽ രേണു നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നപ്പോൾ നിരവധി പേരാണ് പരിഹാസവുമായി രംഗത്ത് വന്നത്. ബാർ ഡാൻസർ ജോലിക്കുവേണ്ടിയാണോ ബിഗ് ബോസ് വിട്ടത് എന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ ദിവസം മദ്യക്കുപ്പി കയ്യിൽ പിടിച്ചുള്ള രേണുവിന്റെ ഡാൻസ് വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെ രേണു സുധി മദ്യപിച്ച് വഴിയിൽ കിടന്നുവെന്നും ദുബായ് പോലീസ് പിടിച്ച് ആശുപത്രിയിൽ ആക്കിയെന്നുമാണ് പ്രചാരണം. പല യൂട്യൂബ് വ്ളോഗർമാരും ഇത്തരത്തിൽ വീഡിയോകളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ, ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തി രേണു ദുബായിൽ നിന്ന് പ്രതികരിച്ചിരിക്കുകയാണ്.
"എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്നെ ഒരു ദുബായ് പോലീസും അറസ്റ്റ് ചെയ്തിട്ടില്ല. ഞാന്‍ ആശുപത്രിയിലും അല്ല. കുറേ വിവാദങ്ങള്‍ നടക്കുന്നുണ്ടല്ലോ. ചിതല്‍ വ്‌ളോഗും മോനു സത്യനും ഇവരാണ് മൂന്ന് പ്രധാനപ്പെട്ട ആളുകള്‍. ബാക്കി നട്ടാല്‍ കുരുക്കാത്ത കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട് എനിക്കെതിരെ വീഡിയോ ഇടാന്‍. അവരുടെ പേര് പോലും ഞാന്‍ പറയാനുളള യോഗ്യത അവര്‍ക്കില്ല. അതുകൊണ്ട് പറയുന്നില്ല. ഇവരുടെയൊക്കെ വീടിന്റെ മുന്നില്‍ എഴുതി വെക്കണം, 'രേണു സുധി ഈ വീടിന്റെ ഐശ്വര്യം' എന്ന്.
കാരണം എന്നെ വെച്ച് നെഗറ്റീവ് പറഞ്ഞ് കുറേ കാശുണ്ടാക്കുന്നുണ്ട്. നാണം ഉണ്ടോ ഇങ്ങനെ നട്ടാല്‍ കുരുക്കാത്ത കള്ളത്തരം പറയാന്‍. എന്നെ ഒരു ദുബായ് പോലീസും അറസ്റ്റ് ചെയ്തിട്ടില്ല. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്. ഞാനിവിടെ വന്നിരിക്കുന്നത് പാപ്പിലോണ്‍ എന്ന ഫാമിലി ബാര്‍ റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ്. ഞാനൊരു സെലിബ്രിറ്റി ആയത് കൊണ്ടാണ് അവര്‍ എന്നെ വിളിച്ചത്. ഫാമിലി ആയിട്ട് വന്ന് ഫുഡ് കഴിക്കാനും ഡ്രിങ്ക്‌സ് കഴിക്കാനും വരുന്ന സ്ഥലമാണ്. കഴിക്കേണ്ടവര്‍ കഴിച്ചാല്‍ മതി. അല്ലാത്തവര്‍ കഴിക്കേണ്ടന്നേ.
പിന്നെ ഞാന്‍ അഭിനയിച്ച കാര്യം. പരുമല ചെരിവിലെ എന്ന പാട്ടിന് അഭിനയിച്ചത് ഇവരുടെ പ്രമോഷന്‍ ആയിരുന്നു. കള്ള് കുടിക്കുന്നതായിട്ട് നമ്മള്‍ അഭിനയിക്കണം. അഭിനയിക്കേണ്ട സ്ഥലത്ത് നമ്മള്‍ അഭിനയിച്ചല്ലേ പറ്റൂ.ഞാന്‍ ഇതിന് മുന്‍പും അഭിനയിച്ചിട്ടുണ്ടല്ലോ. അത് പോലെ അഭിനയിച്ചതാണ്. അതിന് ഞാന്‍ കള്ള് കുടിച്ച് വെളിവില്ലാതെ വഴിയില്‍ കിടന്നു, ദുബായ് പോലീസ് അറസ്റ്റ് ചെയ്തു, ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി എന്നൊക്കെ പറയുന്നു. അതിനൊപ്പം ഒരു ഫോട്ടോ കൂടി ഉണ്ട്. ഇഞ്ചക്ഷന്‍ എടുത്ത് ഞാന്‍ കിടക്കുന്നത്. അത് കണ്ടപ്പോഴാണ് പ്രതികരിക്കാന്‍ തോന്നിയത്.
നാണം ഉണ്ടോ ഈ നാണം കെട്ടവന്മാര്‍ക്ക് എന്നാണ് ചോദിക്കാനുളളത്. ഇനി ഇതെടുത്തിട്ട് അലക്കിയാലും കുഴപ്പമില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മറുപടി പറയുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് പറയുന്നതാണ്. എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. ഞാനിവിടെ തന്നെ ഉണ്ട്. 11ാം തിയതി ഉച്ച കഴിഞ്ഞ് നാട്ടിലേക്ക് പോകും''. - രേണു സുധി പറഞ്ഞു.