Bha Bha Ba Movie: ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്

Bha Bha Ba Movie
Published on

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങലിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്. ദിലീപിന്റെ ഭാഗ്യ ദിനമായി അറിയപ്പെടുന്ന ജൂലൈ നാലിന് ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റും പുറത്തു വരുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ സർപ്രൈസുകളും അപ്‌ഡേറ്റുകളും ഇനിയും ഈ ചിത്രത്തിന്റേതായി പുറത്തു വരുമെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു മാസ് കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

കോ- പ്രൊഡ്യൂസേര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി. ഛായാഗ്രഹണം- അരുൺ മോഹൻ, സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിങ്- രഞ്ജൻ ഏബ്രഹാം, വരികൾ- കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കലാസംവിധാനം- നിമേഷ് താനൂർ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, വെങ്കി, മേക്കപ്പ്- റോനെക്‌സ് സേവ്യർ, ആക്ഷൻ- കലൈ കിങ്‌സൺ, നൃത്ത സംവിധാനം- സാൻഡി, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് കുറ്റിയാനിക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രഹാം, അസ്സോസിയേറ്റ് ഡിറക്ടർസ്- ശ്യാം നരേഷ്, രോഹൻ സാബു, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വിഎഫ്എക്സ്- ഐഡൻറ് വിഎഫ്എക്സ് ലാബ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്‌.

Related Stories

No stories found.
Times Kerala
timeskerala.com