സിനിമയെ ജീവവായുവാക്കിയ യഥാർഥ കലാകാരനുള്ള അംഗീകാരം ; മോഹൻലാലിനെ പ്രശംസിച്ച് മമ്മൂട്ടി |Mammootty

നിങ്ങളെ ഓർത്ത് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട് ലാൽ..
MOHANLAL MAMMOOTTY
Published on

കൊച്ചി : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് ആശംസകളുമായി പ്രിയ നടൻ മമ്മൂട്ടി.സിനിമയെ ജീവവായുവാക്കിയ യഥാർഥ കലാകാരനുള്ള അം​ഗീകാരമാണ് മോഹൻലാലിന് ലഭിച്ച പുരസ്കാരമെന്ന് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

"പതിറ്റാണ്ടുകളായി ഈ അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച ഒരു സഹപ്രവർത്തകൻ, ഒരു സഹോദരൻ, ഒരു കലാകാരൻ.. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ്.

നിങ്ങളെ ഓർത്ത് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട് ലാൽ.. ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്", എന്നായിരുന്നു മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com