
ആയുഷ്മാൻ ഖുറാന -രശ്മിക മന്ദാന ചിത്രം 'തമ' ക്ക് കത്രിക വച്ച് സെൻസർ ബോർഡ്. അഞ്ചു മാറ്റങ്ങളാണ് സിനിമയ്ക്ക് പ്രധാനമായും നിർദ്ദേശിച്ചിട്ടുള്ളത്. അതിൽ പ്രധാനപ്പെട്ടത്, രശ്മികയുടെ ലിപ് ലോക്ക് സീനാണ്. രശ്മികയുടെ ലിപ് ലോക്ക് സീൻ 30% വെട്ടി കുറയ്ക്കണം എന്നാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം. കൂടാതെ രക്തം കുടിക്കുമ്പോൾ ഉള്ള ശബ്ദവും പരമാവധി കുറയ്ക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആദിത്യ സർപോദാർ സംവിധാനം ചെയ്ത ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ആകെ ദൈർഘ്യം രണ്ടുമണിക്കൂർ 30 മിനിട്ടാണ്. ഹൊറർ കോമഡി വാമ്പയർ ചിത്രമായി ഒരുങ്ങുന്ന തമയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിക്കുന്നത്. ഈ രീതിയിൽ മുൻപ് സ്ത്രീ, ഭേഡിയ, മുഞ്ജ്യ തുടങ്ങിയവയാണ് റിലീസ് ചെയ്തിട്ടുള്ളത്. സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത് പരേഷ് റാവലും നവീസുദ്ദീൻ സിദ്ദിഖിയുമാണ്.