

തെന്നിന്ത്യൻ താരങ്ങളിൽ നിരവധി ആരാധകർ ഉള്ള നടിയാണ് രശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് നടി എന്ന രീതിയിൽ ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ രശ്മിക മന്ദാനെയെ കുറിച്ച് ഒരു ചിത്രത്തിന്റെ നിർമ്മാതാവ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
രശ്മിക മന്ദനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഗേൾഫ്രണ്ട്' എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് നടിക്ക് അഭിനയത്തോടുള്ള ആത്മാർത്ഥതയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി രശ്മിക ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്നാണ് നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ. റിലീസ് ചെയ്തതിനുശേഷം മാത്രം തനിക്ക് പ്രതിഫലം നൽകിയാൽ മതിയെന്നാണ് നടി പറഞ്ഞതെന്നും നിർമ്മാതാവ് ധീരജ് മൊഗിലേനി പറയുന്നു. തനിക്ക് മുൻകൂട്ടി ഒന്നും വേണ്ടെന്നും സിനിമ റിലീസ് ചെയ്തതിനുശേഷം മാത്രം പ്രതിഫലം നൽകിയാൽ മതിയെന്നും രശ്മിക പറഞ്ഞതായി നിർമ്മാതാവ് വെളിപ്പെടുത്തി.
'പുഷ്പ ടു' സിനിമയുടെ ഇടയ്ക്ക് തന്നെയായിരുന്നു ഗേൾ ഫ്രണ്ട് സിനിമയുടെ ഷൂട്ട്. അതിനാൽ തന്നെ രണ്ടും ഒന്നിച്ചു കൊണ്ടുപോകുന്നതിനായി പുഷ്പ 2 വിന്റെ സെറ്റിൽ നിന്നും രശ്മിക ഗേൾ ഫ്രണ്ട് സിനിമയുടെ സെറ്റിലേക്ക് ആണ് എത്തുക. ആ ഒരു മാസങ്ങളിൽ താരം മൂന്നു മണിക്കൂർ മാത്രമായിരുന്നു ഉറങ്ങിയിരുന്നതെന്നും നിർമ്മാതാവ് വെളിപ്പെടുത്തി.
ദീക്ഷിത് ഷെട്ടിയും രശ്മിക മന്ദനയും പ്രധാന വേഷങ്ങളിലെത്തുന്ന 'ദ് ഗേൾഫ്രണ്ട്' നവംബർ 7 നാണ് ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്.