
നടി രശ്മിക മന്ദാന പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു(Rashmika Mandanna). നവരാത്രി ആഘോഷത്തിൻ്റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചത്. ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസില്‍ മിന്നി തിളങ്ങുകയാണ് താരം. ആരാധകര്‍ക്ക് നവരാത്രി ആശംസകള്‍ നേരുന്നു എന്നും പറഞ്ഞാണ് നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
അനാര്‍ക്കലി സ്റ്റൈലിലുള്ള സല്‍വാര്‍ കമ്മീസില്‍ ചുവപ്പ്, ഗോള്‍ഡന്‍ നിറങ്ങളിലുള്ള എംബ്രോയിഡറി വര്‍ക്കുമുണ്ട് അതോടൊപ്പം മുത്തുകൾ കൊണ്ടു നിറച്ചിരിക്കുന്ന ദുപ്പട്ടയാണ് താരം അണിഞ്ഞിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ആറാംദിവസം ചുവപ്പ് നിറത്തിലുളള വസ്ത്രം ധരിക്കുന്നത് ഏറെ ശുഭകരമായാണ് എന്നാണ് വിശ്വാസം. രശ്മികയുടെ പുതിയ ചിത്രത്തിന് താഴെ 'ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ്' എന്നായിരുന്നു ഒരു ആരാധകൻ കമൻ്റെ ചെയ്തത്.