കൊച്ചി : റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിയെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി അദ്ദേഹത്തിൻ്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. (Rapper Vedan's family files complaint to CM Pinarayi Vijayan)
സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇതിൽ പറയുന്നു. അന്വേഷണം നടത്തണമെന്നും ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത് വേടൻ്റെ സഹോദരനാണ്.
വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.