റാപ്പർ വേടനെ കടുത്ത വൈറൽ പനി മൂലം ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ഖത്തറിലെ സംഗീത പരിപാടി മാറ്റി | Rapper Vedan

ആശുപത്രിയിൽ നിന്നുള്ള ചിത്രം വേടൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്
Rapper Vedan admitted to hospital in Dubai with severe viral fever

കൊച്ചി: കടുത്ത വൈറൽ പനിയെ തുടർന്ന് പ്രമുഖ റാപ്പർ വേടനെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ അനാരോഗ്യം കാരണം വെള്ളിയാഴ്ച ഖത്തറിൽ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റി വെച്ചതായി സംഘാടകർ അറിയിച്ചു.(Rapper Vedan admitted to hospital in Dubai with severe viral fever)

വേടൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി പരിപാടി ഡിസംബർ 12-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ വേടൻ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. എന്നാൽ, അന്നും അസുഖം കാരണം അവസാന നിമിഷമാണ് അദ്ദേഹം സ്റ്റേജിലെത്തിയത്.

ആശുപത്രിയിൽ നിന്നുള്ള ചിത്രം വേടൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും, രണ്ടു ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നുമാണ് സുഹൃത്തുക്കൾ അറിയിക്കുന്നത്. "ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോൾ മുൻഗണന. പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു," വേടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com