കൊച്ചി : റാപ്പർ വേടനെന്ന ഹിരൺദാസ് മുരളി ബലാത്സംഗക്കേസിൽ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ അറിയിച്ചു. അയാൾക്ക് പോലീസ് സംരക്ഷണം നൽകിയിട്ടില്ല എന്നും, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rape case against Rapper Vedan)
കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും, പുതിയ പരാതികൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കേസിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.