തിരുവനന്തപുരം : റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെയുള്ള യുവതികളുടെ ബലാത്സംഗ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പിക്ക് കൈമാറി. തങ്ങൾ ലൈംഗികാതിക്രമത്തിനിരയായെന്ന് കാട്ടി ഇവർ പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. (Rape case against Rapper Vedan)
ഒരാൾ 2021ലും മറ്റൊരാൾ 2020ലുമാണ് പീഡനം നേരിട്ടത് എന്നാണ് പരാതികളിൽ പറയുന്നത്. ഇരുവരും കലയുമായി ബന്ധമുള്ളവരാണ്. വേടനോട് ആരാധന തോന്നി ഫോണിൽ വിളിച്ച് പരിചയപ്പെട്ടുവെന്നും, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രിയെ നേരിൽ കാണാൻ ഇവർ സമയം തേടിയിരുന്നു. യുവ ഡോക്ടർ നൽകിയ പരാതിയെ തുടർന്നെടുത്ത കേസിൽ റാപ്പർ വേടൻ ഇപ്പോഴും ഒളിവിലാണ്.