
കൊച്ചി : റാപ്പർ വേടനെതിരെയുള്ള യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ച് ഹൈക്കോടതി. ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടനെതിരെ കൂടുതൽ രേഖകൾ ഹാജരാക്കാൻ ജാമ്യാപേക്ഷയിൽ കക്ഷി ചേർന്ന പരാതിക്കാരിക്ക് കോടതി സമയം നൽകി.(Rape case against Rapper Vedan)
വേടന് വേണ്ടി അഭിഭാഷകൻ കോടതിയിൽ പറഞ്ഞത് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നത് തെറ്റായ വാദം ആണെന്നായിരുന്നു. തനിക്കെതിരായ ബലാത്സംഗക്കുറ്റം നിലനിൽക്കില്ല എന്നും വേടൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, മുൻകൂർ ജാമ്യം നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം, പരാതിക്കാരിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും വേടൻ നിഷേധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വേടനെതിരെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി എത്തിയിട്ടുണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.
നിരവധി പേരെ സ്വഭാവവൈകൃതത്തിലൂടെ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഇവർ വാദിച്ചത്. ഇത് സംബന്ധിച്ച രേഖകൾ കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ അറിയിച്ചു. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ ഇവർക്ക് സമയം അനുവദിച്ചത്.