കൊച്ചി : യുവഡോക്ടർ നൽകിയ ബലാത്സംഗ പരാതിയെത്തുടർന്നുള്ള കേസിന് പിന്നാലെ ഒളിവിൽപ്പോയ റാപ്പർ വേടനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഹിരൺദാസ് മുരളി വിദേശത്തേക്ക് കടന്നിരിക്കാൻ സാധ്യത ഉണ്ടെന്നാണ് ഇവർ കരുതുന്നത്. (Rape case against Rapper Vedan)
ഇതോടെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളം വഴിയടക്കം പ്രതി യാത്ര ചെയ്യാൻ ശ്രമിച്ചാൽ പിടിക്കപ്പെടും. അതേസമയം, ഇയാൾ ഒളിവിൽ പോയതിനാൽ കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചിരുന്നു.
മറ്റൊരു ദിവസം പരിപാടി നടത്തുമെന്നാണ് സംഘാടകർ അറിയിച്ചത്. മുൻകൂർ ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.