കൊച്ചി : ബലാത്സംഗ പരാതിയെ തുടർന്നെടുത്ത കേസിന് പിന്നാലെ ഒളിവിൽപ്പോയ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിക്കായി അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. (Rape case against Rapper Vedan)
ഇയാളുടെ ലൊക്കേഷൻ പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതി ഒളിവിൽ പോയതിനാൽ കൊച്ചിയിലെ പരിപാടി മാറ്റിവച്ചു.