Entertainment
Rapper Vedan : റാപ്പർ വേടന് എതിരെയുള്ള ബലാത്സംഗ കേസ് : കുറ്റപത്രം സമർപ്പിച്ച് പോലീസ്
ഇതിലെ കണ്ടെത്തലുകൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി ശരിവയ്ക്കുന്ന രീതിയിലുള്ളതാണ്.
കൊച്ചി : ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടനെതിരെയുള്ള ബലാത്സംഗക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. നടപടി തൃക്കാക്കര പോലീസിൻറേതാണ്. (Rape case against Rapper Vedan )
ഇതിലെ കണ്ടെത്തലുകൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി ശരിവയ്ക്കുന്ന രീതിയിലുള്ളതാണ്. വേടന്റെ ചോദ്യംചെയ്യൽ പത്തിന് പൂർത്തിയായിരുന്നു.
ഇന്നലെ കഞ്ചാവ് കേസിലും ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത് തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ്.