
കൊച്ചി : യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ ഹാജരായി. രാവിലെ ഒമ്പതരയോടെയാണ് തൃക്കാക്കര പൊലീസിന് മുന്നിൽ ഇയാൾ എത്തിയത്. (Rape case against Rapper Vedan)
വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ തന്നെ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും.
ഇയാൾ ഒളിവിൽ ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ വേടൻ എത്തിയിരിക്കുന്നത്.