
കൊച്ചി : ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി റാപ്പർ വേടൻ പൊലീസിന് മുന്നിൽ ഹാജരാകും. രാവിലെ പത്ത് മണിയോടെ ഇയാൾ എത്തുമെന്നാണ് വിവരം. (Rape case against Rapper Vedan)
തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെത്തുമെന്നാണ് സൂചന. നേരത്തെ ഹൈക്കോടതി ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശവും നൽകിയിരുന്നു. നിലവിൽ ഇയാൾ ഒളിവിലാണ്.