
കൊച്ചി : യുവഡോക്ടർ നൽകിയ ബലാത്സംഗ പരാതിയെ അടിസ്ഥാനമാക്കിയെടുത്ത കേസിൽ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി. ഇത് വ്യവസ്ഥകളോടെയാണ്. (Rape case against Rapper Vedan)
ഇയാൾ സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് കോടതി പറഞ്ഞത്.
തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. അന്ന് മുതൽ ഇയാൾ ഒളിവിൽ ആയിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചത് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ്.