കൊച്ചി : യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ കേസെടുത്തതോടെ ഒളിവിൽപ്പോയ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. (Rape case against Rapper Vedan)
കഴിഞ്ഞ തവണ ഹർജി പരിഗണിച്ച അവസരത്തിൽ തിങ്കളാഴ്ച വരെ ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. താരത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ പരാതിക്കാരിക്ക് കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി സമയം അനുവദിച്ചിരുന്നു. വേടൻ ഒളിവിലാണെന്നാണ് പോലീസും പറയുന്നത്.