‘അന്വേഷണവുമായി സഹകരിക്കുന്നില്ല, തെറ്റിദ്ധരിപ്പിക്കുന്നു’: നടൻ സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കി | Rape case against actor Siddique

‘അന്വേഷണവുമായി സഹകരിക്കുന്നില്ല, തെറ്റിദ്ധരിപ്പിക്കുന്നു’: നടൻ സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കി | Rape case against actor Siddique

നേരത്തെ സുപ്രീംകോടതി ഇയാൾക്ക് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.
Published on

കൊച്ചി:ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ പോലീസ്. നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും, തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പോലീസ് കോടതിയോട് പറഞ്ഞത്.(Rape case against actor Siddique )

ഇക്കാര്യം ഉള്ളത് കോടതിക്ക് മുൻപിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്. ഇന്ന് സിദ്ദിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.

നേരത്തെ സുപ്രീംകോടതി ഇയാൾക്ക് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. സാക്ഷിയെ സ്വാധീനിക്കാനോ, അധിക്ഷേപിക്കാനോ ശ്രമിക്കരുതെന്ന് നിർദേശിച്ച് കോടതി ഇന്ന് സിദ്ദിഖിനെ വിട്ടയച്ചു.

Times Kerala
timeskerala.com