രൺവീർ സിങ്- ആദിത്യ ധർ ആക്ഷൻ ത്രില്ലർ ചിത്രം 'ധുരന്ദർ', ഫസ്റ്റ് ലുക്ക് പുറത്ത് | Dhurandhar

ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും
Dhurandhar
Published on

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ 'ധുരന്ദർ' ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.

‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള 'ധുരന്ദർ' ഫസ്റ്റ് ലുക്ക് വീഡിയോയിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണുള്ളത്. വമ്പൻ ആക്ഷനും നിഗൂഢതയും നിറഞ്ഞ വീഡിയോയ്ക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ശബ്ദവും വീഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു.

B 62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, ആദിത്യ ധർ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുകയും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും നിർമ്മിക്കുകയും ചെയ്ത ‘ധുരന്ദർ’, അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥയാണ് വെളിപ്പെടുത്തുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് 'ധുരന്ദർ' തീയേറ്ററുകളിലെത്തുക.

ഛായാഗ്രഹണം – വികാഷ് നൗലാഖ, എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം – ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ – സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം – സ്‌മൃതി ചൗഹാൻ, ആക്ഷൻ – എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം – വിജയ് ഗാംഗുലി, പിആർഒ – ശബരി.

Related Stories

No stories found.
Times Kerala
timeskerala.com