
തിരുവനന്തപുരം: നടിയുടെ ആരോപണത്തിൽ രജ്ഞിത്ത് രാജിവെക്കണമെന്ന ആവശ്യവുമായി സംവിധായകൻ ഭദ്രൻ. ഇത് ഞെട്ടിക്കുന്ന വാർത്തയാണെന്നും ഗൗരവകരമായി കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്ത് ഇരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി പ്രമുഖരായ പലരും വഹിച്ചിട്ടുള്ള സ്ഥാനമാണ്. ആ സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് പ്രതികരിക്കുന്ന രീതി ഇങ്ങനെയല്ല വേണ്ടത്. സ്ഥാനം രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണം. സ്ഥാനത്തിന്റെ ഗൗരവം മനസിലാക്കണമെന്നും ഭദ്രൻ പറഞ്ഞു.