അഭിനേതാവും നർത്തകനുമായ റംസാൻ മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും ഡാൻസ് വിഡിയോ വൈറൽ. ജയറാം നായകനായെത്തിയ ഫ്രണ്ട്സ് സിനിമയിലെ ഇളയരാജ സംഗീതം നൽകിയ ‘പുലരികിണ്ണം പൊന്നിൽ മുക്കിയതാരാണോ. . .’ എന്ന ഗാനത്തിനാണ് റംസാനും സുഹൃത്തുക്കളും ചുവടുവയ്ക്കുന്നത്. സുഹൈദ് കുക്കു, ദീപ പോൾ, ആര്യ.ബി.ബാലകൃഷ്ണൻ, ദിൽഷ പ്രസന്നൻ എന്നിവരാണ് റംസാനൊപ്പം ചുവടുകൾ വച്ചത്.
വലിയ പ്രേക്ഷക ശ്രേദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'ഡാൻസ് കൊള്ളാം' എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'സൂപ്പർ', 'അടിപൊളി', 'പൊളിച്ചു' എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. ഡാൻസിന്റെ ബിടിഎസ് വിഡിയോ പുറത്തിറക്കാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പരിചതരായ നർത്തകരാണ് റംസാൻ, ദിൽഷ, സുഹൈദ് കുക്കു എന്നിവർ. ഇവരുടെ ഡാൻസ് വിഡിയോകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പുതിയ വിഡിയോയും ചുരുങ്ങിയ സമയത്തിനകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.