"കുടുംബങ്ങൾക്കും കുട്ടികൾക്കും പൂർണ്ണമായും സുരക്ഷിതമായ സ്ഥലമാണ് രാമോജി ഫിലിം സിറ്റി, താൻ നിരവധി തവണ അവിടെ താമസിച്ചിട്ടുണ്ട്"; കജോൾ | Ramoji Film City

"ഞാന്‍ നേരിട്ട് അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ട്"
Kajal
Published on

ഹൈദരബാദ് രാമോജി ഫിലിം സിറ്റി പ്രേതബാധയുള്ള സ്ഥലമായാണ് കരുതുന്നതെന്ന നടി കാജോളിന്റെ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. 'മാ' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് കാജോൾ ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി. "രാമോജി ഫിലിം സിറ്റിയിൽ താൻ നിരവധി തവണ താമസിച്ചിട്ടുണ്ട്. സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. തികച്ചും സുരക്ഷിതമായ ഒരു സ്ഥലമാണ് അത്." - കജോൾ തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് വിശദീകരിച്ചു.

"രാമോജി ഫിലിം സിറ്റിയെക്കുറിച്ചുള്ള എന്റെ മുൻ പരാമർശത്തിൽ കൂടുതൽ വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. രാമോജി ഫിലിം സിറ്റിയിൽ നിരവധി പ്രോജക്ടുകൾ ചിത്രീകരിച്ചിട്ടുണ്ട്, വർഷങ്ങളായി അവിടെ നിരവധി തവണ താമസിച്ചിട്ടുണ്ട്. സിനിമാനിർമ്മാണത്തിന് വളരെ പ്രൊഫഷണൽ അന്തരീക്ഷമാണതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. കൂടാതെ നിരവധി വിനോദസഞ്ചാരികൾ അവിടം ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കും പൂർണ്ണമായും സുരക്ഷിതമായ സ്ഥലമാണ് രാമോജി ഫിലിം സിറ്റി." - കജോൾ പറഞ്ഞു.

എന്നെങ്കിലും പ്രേതങ്ങളുടെ സാന്നിധ്യം അറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന്, "എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് രാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്. അവിടെ ഷൂട്ടിന് പോയ സമയങ്ങളില്‍ എനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ നേരിട്ട് അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ട്." എന്നായിരുന്നു കാജോൾ നൽകിയ മറുപടി.

താരത്തിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഒരുപാട് വിമർശനങ്ങളും ട്രോളുകളും ലഭിച്ചിരുന്നു. സിനിമ പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഏറ്റവും മോശം ടെക്‌നിക്ക് എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com