കർക്കിടക മാസത്തിൽ 'രാമാമൃതം' എന്ന ടൈറ്റിലിൽ റിലീസ് ചെയ്ത ഒരു രാമഗീതം അതീവ ഹൃദ്യമായി അനുഭവപ്പെട്ടു. ഇത് ഇന്നലെ യൂട്യൂബിലാണ് റിലീസ് ചെയ്തത്. 'കോസലരാമാ രഘുരാമാ' എന്ന് തുടങ്ങുന്ന ഗാനം ശരിക്കും അനുഭൂതി ദായകമാണ്.
ഡോ .അബ്ദുൽ നിസാറിന്റെ മനോഹരമായ രചനയ്ക്ക് ചടുലവും ഭക്തിരസം തുളുമ്പുന്നതുമായ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ജയകുമാർ ആദിനാട് ആണ്. ശബ്ദ സാന്നിധ്യമായി അഥീന, ആതിര എന്നിവരും ഒപ്പമുണ്ട്. മുൻപും ഈ കൂട്ടുകെട്ടിൽ അനവധി മനോഹരമായ ഗാനങ്ങൾ പിറന്നിട്ടുണ്ട്. ഓരോ ഗാനങ്ങളും നിലവാരം പുലർത്തുന്നവയാണ്.
ഗാനത്തിൻ്റെ മാറ്റു കൂട്ടാൻ പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ഷാജി, അനിൽഗോവിന്ദ് എന്നിവർ ചേർന്നാണ്. സാം ഐസക്ക് (എഡിറ്റിംഗ് ), സോനു (റെക്കോർഡിങ്) സുനീഷ് ആനന്ദ് (മിക്സ് & മാസ്റ്ററിങ് ) എന്നിവരാണ് മറ്റ് അണിയറക്കാർ. സ്റ്റുഡിയോ, ബെൻസൺ ക്രിയേഷൻസ്, തിരുവനന്തപുരം.