''രാമൻ യോദ്ധാവല്ല, മര്യാദാ പുരുഷോത്തമൻ ആണ്" ; രൺബീർ കപൂറിന്റെ രാമ വേഷത്തെ വിമർശിച്ചു മുഖേഷ് ഖന്ന | Ramayana

"രാമനെ ‘യോദ്ധാവായ രാമനായി’ കാണിച്ചാൽ ജനങ്ങൾ സ്വീകരിക്കില്ല, അത് പ്രശ്നങ്ങൾക്ക് വഴിവെയ്ക്കും"
Mukesh Khanna
Published on

സംവിധായകൻ നൈറ്റേഷ് തിവാരിയുടെ രാമായണയിൽ ശ്രീരാമന്റെ വേഷം ചെയ്യുന്നത് ബോളിവുഡ് നടൻ രൺബീർ കപൂർ ആണ്. ജൂലൈയിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ടീസർ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന് വിമർശനവുമായി എത്തിയിരിക്കുകയാണ് ‘മഹാഭാരത്’ സീരിയലിലെ ഭീഷ്മപിതാമഹന്റെ വേഷത്തിൽ അഭിനയിച്ച നടൻ മുഖേഷ് ഖന്ന. രൺബീറിന് 'മര്യാദാ പുരുഷോത്തമ”ന്റെ പ്രതിഛായ അവതരിപ്പിക്കാൻ കഴിയുമോ? എന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

ടീസറിൽ രൺബീർ കപൂർ ശ്രീരാമനായി മരത്തിലേറി അമ്പെയ്യുന്നതായി കണ്ടപ്പോൾ, ആദ്യം അറിഞ്ഞത് അത് AI-ൽ ഉണ്ടാക്കിയതാണെന്നും യഥാർത്ഥ രംഗമല്ലെന്നും ആയിരുന്നു. എന്നാൽ പിന്നീട് അത് ഔദ്യോഗിക ടീസറിലുണ്ടെന്ന് അറിഞ്ഞു എന്നാണ് മുകേഷ് ഒരു അഭിമുഖത്തിൽ പറയുന്നത്.“നിങ്ങൾ ശ്രീരാമനെ യോദ്ധാവായി കാണിക്കുകയാണെങ്കിൽ, അത് പ്രശ്നമാകും. അദ്ദേഹം ‘മര്യാദാ പുരുഷോത്തമൻ’ ആയിരുന്നു, യോദ്ധാവല്ല. ടീസറിൽ കാണുന്നത് രാമൻ മരത്തിലേറി അമ്പെയ്യുന്നതാണ്. അത് കൃഷ്ണൻ അല്ലെങ്കിൽ അർജുനന് ചെയ്യാം. പക്ഷേ രാമൻ അങ്ങനെ ചെയ്യില്ല. രാമൻ യോദ്ധാവാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ, വാനരസേനയുടെ സഹായം ആവശ്യപ്പെടുമായിരുന്നില്ല. അദ്ദേഹം ഒറ്റയ്ക്കു തന്നെ രാവണനെ നേരിടുമായിരുന്നു” - എന്നാണ് മുകേഷ് ഖന്ന വ്യക്തമാക്കിയത്.

“എനിക്ക് തോന്നുന്നത്, രൺബീർ കപൂറിന് രാമന്റെ ‘മര്യാദാ പുരുഷോത്തമ’ പ്രതിഛായ അവതരിപ്പിക്കുന്നത് എളുപ്പമല്ല. അദ്ദേഹം നല്ല അഭിനേതാവാണ്, പക്ഷേ ‘അനിമൽ’ സിനിമയിലെ ഇമേജ് ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നു. രാമനെ ‘യോദ്ധാവായ രാമനായി’ കാണിച്ചാൽ ജനങ്ങൾ അത് സ്വീകരിക്കില്ല. അത് പ്രശ്നങ്ങൾക്ക് വഴിവെയ്ക്കും.” - അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com