Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeEntertainmentറാം ചരണിന് ചിത്രീകരണത്തിനിടെ പരിക്ക്: കണ്ണിന് മുകളിൽ തുന്നൽ, താരം സെറ്റിൽ...

റാം ചരണിന് ചിത്രീകരണത്തിനിടെ പരിക്ക്: കണ്ണിന് മുകളിൽ തുന്നൽ, താരം സെറ്റിൽ തിരിച്ചെത്തി | Ram Charan

🎙️ Latest Podcast

ഹൈദരാബാദ്: ഷൂട്ടിങ്ങിനിടെ നടൻ രാം ചരണിന് പരിക്കേറ്റു. റാം ചരൺ നായകനാകുന്ന ചിത്രം ‘പെഡ്ഡി’യുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടന്റെ കണ്ണിന് മുകളിലായി മുറിവേൽക്കുകയും നാല് തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തു. (Ram Charan injured on Peddi set, returns to shoot after stitches)

എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും താരം നിലവിൽ സുരക്ഷിതനാണെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. താരത്തിന്റെ കണ്ണിന് പരിക്കേറ്റു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്ന് അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്, കണ്ണിന് കുഴപ്പമൊന്നുമില്ല.

പരിക്ക് സാരമുള്ളതല്ലാത്തതിനാൽ ചികിത്സയ്ക്ക് ശേഷം റാം ചരൺ ഷൂട്ടിംഗ് സെറ്റിൽ തിരിച്ചെത്തി. ആരാധകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടീം അറിയിച്ചു. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.