
രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'കോവര്‍ട്ടി' എന്ന ഹ്രസ്വ ചിത്രം ഇന്ത്യയിലെ ഒരേയൊരു ഓസ്‌കാര്‍ അംഗീകൃത ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (ബി.ഐ.എസ് എഫ്.എഫ്) ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
റോഹിന്‍ രവീന്ദ്രന്‍ നായര്‍ സംവിധാനം ചെയ്ത കോവര്‍ട്ടി, 1980 കളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു ഗ്രാമത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ടൈപ്പിസ്റ്റും ടൈപ്പ് റൈറ്ററും തമ്മിലുണ്ടാകുന്ന ഹൃദയ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
സംവിധായകന്‍ റോഹിന്‍ രവീന്ദ്രന്‍ നായരും മുകുന്ദനുണ്ണി അസോസ്സിയേറ്റ്‌സിന്റെ സഹ തിരക്കഥാകൃത്തായ വിമല്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് രചന. ചിത്രം ഐ ഫോണില്‍ ആണ് ചിത്രീകരിച്ചത്. മുപ്പത് മിനുട്ട് ദൈര്‍ഘ്യമുണ്ട്.