25 വർഷങ്ങൾക്കു ശേഷം രജനികാന്തിന്റെ 'പടയപ്പ' വീണ്ടും തിയേറ്ററിലേക്ക് | Padayappa

പുത്തൻ സാങ്കേതിക മികവോടെ ചിത്രം ഡിസംബർ 12ന് തിയേറ്ററിലെത്തുമെന്ന് റിപ്പോർട്ട്.
Padayappa
Updated on

കെ.എസ്. രവികുമാർ രചനയും സംവിധാനവും നിർവഹിച്ച് 1999 ൽ തിയേറ്ററുകളിലെത്തി രജനികാന്ത് ചിത്രമാണ് 'പടയപ്പ'. രമ‍്യ കൃഷ്ണൻ- രജനികാന്ത് താര ജോഡി ഒന്നിച്ച ചിത്രത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ആരാധകർക്ക് പ്രതീക്ഷ നൽകി ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്ന വിവാരമാണ് പുറത്തു വന്നിരിക്കുന്നത്.

ഡിസംബർ 12ന് പുത്തൻ സാങ്കേതിക മികവോടെ ചിത്രം തിയെറ്ററിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിന്‍റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് റീ റീലിസ് ചെയ്തേക്കാനാണ് സാധ്യത. എന്നാൽ ആഗോള റീ റിലീസാണോയെന്ന കാര‍്യത്തിൽ സ്ഥിരീകരണമില്ല. 2017ൽ ചില തിയെറ്ററുകളിൽ മാത്രമായി പടയപ്പ റീ റിലീസ് ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com