ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ 'കൂലി' വ്യാഴാഴ്ച തമിഴ്‌നാട്ടിലുടനീളം വെള്ളിത്തിരകളിൽ എത്തി. തലൈവരുടെ ഏറ്റവും പുതിയ എന്റർടെയ്‌നർ ആഘോഷിക്കുന്ന ആവേശത്തിലാണ് ആരാധകർ. രജനീകാന്ത് സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ചിത്രത്തിന്റെ റിലീസ്.(Rajinikanth's 'Coolie' hits screens amid frenzied fan celebrations )
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണാൻ തിയേറ്ററുകളിൽ ജനക്കൂട്ടമാണ് അനുഭവപ്പെട്ടത്. പ്രധാനമായും താരത്തിന്റെ കടുത്ത ആരാധകർ നേരത്തെ തന്നെയെത്തി.