രജനികാന്ത് ബിയോപിക്ക് ; ആര് നായകനാവും? നടന്മാരെ നിർദ്ദേശിച്ച് ലോകേഷ് | Biopic

'മികച്ച അഭിനേതാക്കൾ നമുക്ക് ഒരുപാടുണ്ട്, അവരിൽ ആര് ചെയ്താലും അത് നല്ലതായിരിക്കും'
Lokesh
Published on

രജനീകാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൂലി' എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഓഗസ്റ്റ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. കൂലിയുടെ ലൊക്കേഷനിൽ വച്ച് രജനികാന്ത് തന്റെ ജീവചരിത്രം എഴുതുകയായിരുന്നുവെന്ന് ലോകേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

രജനീകാന്തിന്റെ ജീവിതം സിനിമയായാൽ ആരാണ് അഭിനയിക്കുക എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ധനുഷ്, വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നീ മൂന്ന് താരങ്ങളുടെ പേരുകളാണ് ലോകേഷ് നിർദേശിച്ചത്.

രജനി സാറിന്റെ വിവിധ കാലഘട്ടങ്ങളെ ഇവർ അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്നും ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു. "രജനി സാറിന്റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ് സാർ അനുയോജ്യനാണ്. 90കളിലെ രജനി സാറിനെ വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ ചെയ്താൽ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്റെ ഒരു ചാം കണ്ടിട്ടുണ്ട്. മികച്ച അഭിനേതാക്കൾ നമുക്ക് ഒരുപാടുണ്ട്. അവരിൽ ആര് ചെയ്താലും അത് നല്ലതായിരിക്കും." - ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com