രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി ; വെന്റിലേറ്ററില്‍ നിന്ന് മാറ്റി |Anchor Rajesh keshav

രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുകയാണ്. സ്വയം ശ്വാസമെടുക്കാന്‍ ആരംഭിച്ചു.
rajesh-keshav
Published on

കൊച്ചി : ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രാജേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ പരിപാടിക്കിടെ രാജേഷ് കുഴഞ്ഞുവീണത്തിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുകയാണ്. സ്വയം ശ്വാസമെടുക്കാന്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

കുഴഞ്ഞുവീണ രാജേഷിനു ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com