
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള സിനിമ 'രുധിര'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതിദുരൂഹമായ ചില സംഭാഷണ രംഗങ്ങളുമാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ഡിസംബർ 13ന് ചിത്രം തിയേറ്ററുകളിലെത്തും.
സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായെത്തുന്ന സിനിമ വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയമാകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. രാജ് ബി.ഷെട്ടിയുടേയും അപർണയുടേയും തീർത്തും വന്യമായ അഭിനയമുഹൂർത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാനാകുന്നുണ്ട്.